സംസ്ഥാനത്ത് വലിയ ചർച്ചയായ കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വേണമെന്ന നിർദേശങ്ങളടങ്ങിയ വിദഗ്ധസമിതി റിപ്പോർട്ട് ഒടുവിൽ നിയമസഭയിൽ വെച്ച് സംസ്ഥാന സർക്കാർ. പൊതുവിപണിയിൽ നിന്ന് കിഫ്ബി കടമെടുക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് സമിതിയുടെ മുഖ്യ ശുപാർശ.
ഉയർന്ന പലിശ നിരക്കിൽ എടുത്ത കിഫ്ബി വായ്പകൾ അടിയന്തരമായി പുനഃക്രമീകരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സർക്കാർ മുൻകൂട്ടി നിശ്ചയിക്കുന്ന മുൻഗണനാക്രമം അനുസരിച്ച് മാത്രം വികസന പദ്ധതികൾ പൂർത്തീകരിക്കുക, മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസും നേരിട്ട് കിഫ്ബി അക്കൗണ്ടിലേക്ക് നൽകിവരുന്ന രീതി റദ്ദാക്കുക തുടങ്ങിയ നിർണായക നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്.
ഇതിനുപുറമേ, പ്രധാന കൺസൾട്ടിംഗ് സ്ഥാപനമായ കിഫ്കോണിനെ കിഫ്ബിയിൽ നിന്ന് ഒഴിവാക്കണമെന്നും ഈ സ്ഥാപനത്തെ ആസൂത്രണ ബോർഡിന്റെ കീഴിലേക്ക് മാറ്റണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

