കളമശേരിയിൽ ദേശീയപാതയുടെ മീഡിയനിൽ മെട്രോ പില്ലറിനോടു ചേർന്നു വളർന്നു നിന്ന, കുലയ്ക്കാറായ വാഴ ചുവടോടെ ആരോ പിഴുതുകൊണ്ടുപോയി. ഇതിനോടൊപ്പം വാഴക്കണ്ണുകളും പിഴുതുമാറ്റുകയുണ്ടായി.
കുലയ്ക്കാൻ അവസരം കൊടുക്കാതെ വാഴയോടു കാണിച്ച ഈ ക്രൂരത പ്രകൃതിസ്നേഹികൾക്കു വലിയ നൊമ്പരമായി മാറിയിട്ടുണ്ട്. നാഷനൽ ഹൈവേയുടെ തൊഴിലാളികളാണു വാഴ പിഴുതുമാറ്റി വാഹനത്തിൽ കയറ്റിക്കൊണ്ടു പോയതെന്നു ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു.
മീഡിയനിൽ യാത്രക്കാർക്കു ഭീഷണിയായി റോഡിലേക്കു നീണ്ടുനിൽക്കുന്ന കടലാസ് പൂച്ചെടികളുടെ ശിഖരങ്ങൾ വെട്ടിമാറ്റാൻ യാത്രക്കാർ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാനോ മീഡിയൻ മനോഹരമായി സംരക്ഷിക്കാനോ തയാറാകാത്ത ഉദ്യോഗസ്ഥർ അപകടഭീഷണിയൊന്നും ഉയർത്താതെ നിന്ന വാഴയെ മാത്രം പിഴുതുമാറ്റുകയായിരുന്നുവെന്നാണ് ശക്തമായ ആരോപണം ഉയരുന്നത്. ചില മാസങ്ങൾക്കു മുൻപ് വാഹനത്തിൽ നിന്ന് ആരോ മീഡിയനിലേക്കു വലിച്ചെറിയപ്പെട്ട
വാഴക്കണ്ണ് അവിടെ സ്വാഭാവികമായി വേരുറപ്പിച്ചു വളരുകയായിരുന്നു. ഇതിനായി ആരും വെള്ളമൊഴിക്കുകയോ പ്രത്യേക വളം നൽകുകയോ ചെയ്തിരുന്നില്ല.
എന്നിരുന്നാലും പ്രകൃതിയുടെ കരുത്തോടെ ഈ വാഴ അതിവേഗം വളർന്നു വലുതായി. ഈ വാഴയുടെ ഒരിലപോലും ദേശീയപാതയിലേക്ക് അപകടകരമാംവിധം നീണ്ടിരുന്നില്ല.
അതുകൊണ്ടുതന്നെ യാത്രക്കാരും നാട്ടുകാരും ഏറെ കൗതുകത്തോടെയും സ്നേഹത്തോടെയും ആ വാഴ കുലച്ചുകാണാൻ ആഗ്രഹിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

