സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ ഔദ്യോഗിക നാമകരണത്തിൽ കേന്ദ്ര സർക്കാരിന്റെ നിർണായക മാറ്റം. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന വിവിധ പെൻഷൻ പദ്ധതികളുടെ പേരുകളാണ് ഇപ്പോൾ മാറ്റിയിട്ടുള്ളത്.
പദ്ധതി നാമങ്ങളിൽ ഉണ്ടായിരുന്ന മുൻ പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കി പകരം ‘പ്രധാനമന്ത്രി’ എന്ന് ചേർത്താണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം മുതൽ പ്രബലമാകുന്ന ഈ പദ്ധതികൾ 2030-31 സാമ്പത്തിക വർഷം വരെ നീട്ടുന്നതിന് കേന്ദ്ര മന്ത്രിസഭ ഔദ്യോഗിക അനുമതി നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി, പ്രമുഖ പദ്ധതിയായ ഇന്ദിരാഗാന്ധി ദേശീയ വാർധക്യ പെൻഷൻ പദ്ധതി ഇനി മുതൽ ‘പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജന’ എന്ന പേരിലായിരിക്കും അറിയപ്പെടുക. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഗുണഭോക്താക്കളെ ബാധിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

