മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാസഖ്യം രംഗത്തിറങ്ങുന്നു. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
വൈകുന്നേരം നാലിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്ന് നിവേദനം സമർപ്പിക്കുന്നതിനായി പ്രതിപക്ഷ പാർട്ടി നേതാക്കൾ അനുമതി തേടിയിരുന്നുവെങ്കിലും ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല. വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ നിവേദനത്തിന് പകരം ഹർജി സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
ഈ വിഷയം നാളെ പരിഗണിക്കുമെന്നും, ഏതെങ്കിലും പൗരന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ കോടതിയെ സമീപിക്കുന്നതിനായി സുപ്രീം കോടതി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ ഖർഗെയും രാഹുൽ ഗാന്ധിയും ചേർന്നാണ് കൂടിക്കാഴ്ചയ്ക്കായി സമയം തേടി കത്ത് നൽകിയിരുന്നത്.
ഈ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഇതിനോടകം ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. നാളെയും ഈ പ്രതിഷേധ സമരങ്ങൾ തുടരുന്നതാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എംഎൽഎമാർ, സംസ്ഥാന ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ എന്നിവരോടും നാളത്തെ പ്രതിഷേധത്തിൽ സന്നിഹിതരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേരളത്തിൽ നിയമസഭാ സമ്മേളനം നടന്നു കൊണ്ടിരിക്കുന്നതിനാൽ അവിടുത്തെ എംഎൽഎമാരെ ഈ നിർദ്ദേശത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും ഉറച്ചു വിശ്വസിക്കുന്ന ഏത് പൗരനും ഈ പ്രതിഷേധ സമരത്തിന്റെ ഭാഗമാകാമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഡൽഹിയിൽ സമരം തുടരുന്ന യുവജനങ്ങൾക്ക് പൂർണ്ണ പിന്തുണയും നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

