ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് സന്ദർശനം പൂർത്തിയാക്കി മടങ്ങിയ വിനോദസഞ്ചാരികളുടെ വാഹനത്തിലെ ക്യാമറയിലാണ് പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞത്.
യാത്രാവേളയിൽ റോഡിന് സമീപത്തായി നിലയുറപ്പിച്ചിരുന്ന പുലി, യാത്രികരെ ശ്രദ്ധയിൽപ്പെട്ട ഉടനെ വേഗത്തിൽ മറുവശത്തേക്ക് ഓടിമറയുകയായിരുന്നു.
ഈ സംഭവത്തെ തുടർന്ന് മേഖലയിലെത്തുന്ന സഞ്ചാരികളും പ്രദേശവാസികളും ഒരുപോലെ ആശങ്കയിലാണ്. വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവായ ഈ പ്രദേശത്ത് വനംവകുപ്പിന്റെ ഭാഗത്തുനിന്നും അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

