സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം ഉണ്ടായതായി റിപ്പോർട്ട്. വിമാനത്താവളത്തെ ലക്ഷ്യമാക്കി വന്ന ക്രൂസ് മിസൈൽ ആകാശത്തുവെച്ച് തന്നെ അറബ് സഖ്യസേന വിജയകരമായി തകർത്തു.
ആക്രമണത്തിന്റെ ഭാഗമായി വിമാനത്താവളത്തിലെ നിർണായക മേഖലകളിലൊന്നായ 4-ാം നമ്പർ ടെർമിനലിൽ തീപിടിത്തമുണ്ടായതായി സഖ്യസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്ത് തീ അണയ്ക്കാനുള്ള സുരക്ഷാ നടപടികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇതേ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ പതിനൊന്ന് ഇന്ത്യക്കാർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ ഇന്ത്യൻ പൗരന്മാരുടെ വിശദാംശങ്ങൾ എംബസി അധികൃതർ സമാഹരിച്ചുവരികയാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
ആഗോളതലത്തിൽത്തന്നെ വലിയ ഞെട്ടൽ സൃഷ്ടിച്ച ഈ പരമ്പര ആക്രമണങ്ങളിൽ ഇതുവരെ 12 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ 309 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

