മല്ലപ്പള്ളിയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾ ദീർഘകാലമായി നേരിട്ടിരുന്ന യാത്രാക്ലേശത്തിന് അറുതിയാകുന്നു. നെല്ലിമൂട് നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന മല്ലപ്പള്ളി–തിരുവല്ല കെഎസ്ആർടിസി ബസ് സർവീസ് ഒടുവിൽ യാഥാർഥ്യമായി.
ചെങ്ങരൂർ–മങ്കുഴിപ്പടി റോഡ് വഴിയാണ് പുതുതായി ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പ്രദേശത്ത് ബസ് സർവീസുകൾ കുറവായത് യാത്രക്കാരെ വലിയ തോതിലാണ് ബുദ്ധിമുട്ടിച്ചിരുന്നത്.
ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, മോൻസി പ്ലാച്ചിറ, സജി മേക്കരിങ്ങാട്ട് എന്നിവർ എംഎൽഎ വർഗീസ് മാമ്മന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ നടത്തിയ ഇടപെടലുകളാണ് പുതിയ സർവീസ് ആരംഭിക്കാൻ വഴിയൊരുക്കിയത്.
പുതുതായി ആരംഭിച്ച ബസ് സർവീസിന് നെല്ലിമൂട് ജംക്ഷനിൽ നാട്ടുകാർ ഊഷ്മളമായ സ്വീകരണം നൽകി. തുടർന്ന് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലൈല അലക്സാണ്ടർ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് ചാമക്കാല, ഷൈനി ഫിലിപ്, നെല്ലിമൂട് പൗരസമതി പ്രസിഡന്റ് മോൻസി പ്ലാച്ചിറ എന്നിവർ സംസാരിച്ചു. കൂടാതെ സജി മേക്കരിങ്ങാട്ട്, വിജി കിഴക്കയിൽ, എബി ഞാറാക്കോടൻ, ജീമോൻ ചേറ്റേടം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

