കോട്ടയം: സിഎംആർഎൽ-എക്സാലോജിക് വിവാദ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. വിഷയത്തിൽ പിണറായി വിജയൻ അടിയന്തരമായി പ്രതിപക്ഷനേതൃസ്ഥാനം രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥാനം ഒഴിയാൻ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ഷോൺ ജോർജ് മുന്നറിയിപ്പ് നൽകി. പിണറായി വിജയന് കുറ്റക്കാരനാണെന്ന് ഹൈക്കോടതിയ്ക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു നിമിഷം പോലും പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും, ആ ഔദ്യോഗിക പദവിക്ക് അതിന്റേതായ മാന്യതയുണ്ടെന്നും ഷോൺ ജോർജ് കൂട്ടിച്ചേര്‍ത്തു. ഈ കേസിലെ സമഗ്രമായ അന്വേഷണം ബന്ധപ്പെട്ട
എല്ലാവരിലേക്കും നീളേണ്ടതുണ്ട്. സർക്കാരിന് സദുദ്ദേശ്യമുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

