കേരളത്തിൽ സ്വർണവില വീണ്ടും വർധിച്ചു. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 105 രൂപയാണ് കൂടിയിരിക്കുന്നത്.
ഇതോടെ സ്വർണം ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയും ആയതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.
അതിന് ശേഷമാണ് ഒറ്റയടിക്ക് പവന് 840 രൂപയോളം വർധിച്ചിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്.
ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ നിരക്ക്:
* ഒക്ടോബർ 9 – 1,10,520 രൂപ
* ഒക്ടോബർ 8 – 1,09,680 രൂപ
* ഒക്ടോബർ 7 – 1,09,680 രൂപ
* ഒക്ടോബർ 6 – 1,09,280 രൂപ
* ഒക്ടോബർ 5 – 1,09,400 രൂപ
* ഒക്ടോബർ 4 – 1,09,400 രൂപ
* ഒക്ടോബർ 3 – 1,09,400 രൂപ
* ഒക്ടോബർ 2 – 1,10,200 രൂപ
* ഒക്ടോബർ 1 – 1,09,440 രൂപ
* സെപ്റ്റംബർ 30 – 1,09,680 രൂപ
* സെപ്റ്റംബർ 29 – 1,09,120 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

