കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസിൽ നിർണായക വിവരങ്ങളുമായി അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതിയായ ശ്രീരാജ്, സ്പാ ജോലി വാഗ്ദാനം ചെയ്ത് കൂടുതൽ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഏകദേശം 15-ഓളം യുവതികളുടെ വിവരങ്ങളാണ് ഇതിനോടകം പോലീസ് ശേഖരിച്ചിട്ടുള്ളത്. പ്രതിയുടെ മൊബൈൽ ഫോണിൽ നടത്തിയ പരിശോധനയിലാണ് നിർണായക ചാറ്റ് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.
ഈ ചാറ്റുകളുടെ അടിസ്ഥാനത്തിൽ, അഭിമുഖത്തിനെത്തിയ മറ്റ് യുവതികൾക്കും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളോ മോശം പെരുമാറ്റങ്ങളോ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. യുവതികളിൽ നിന്ന് ഔദ്യോഗികമായി പരാതികൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
ഈ കേസിൽ ഇതിനകം പിടിയിലായ പ്രതി ശരണ്യയ്ക്ക് പുറമെ, മറ്റ് സ്പാ ജീവനക്കാരുടെ പശ്ചാത്തലവും പോലീസ് വിശദമായി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

