പ്രഭാതത്തിൽ തന്റെ സ്ഥാപനത്തിലെ അക്കൗണ്ട് ബാലൻസ് പരിശോധിച്ച ദർശന സൂപ്പർ മാർക്കറ്റ് ശൃംഖല ഉടമ സുമേഷ് കുമാറിന് തന്റെ കണ്ണുകളെ ആദ്യം വിശ്വസിക്കാനായില്ല. ലഭ്യമായ അക്കൗണ്ട് ബാലൻസിൽ കോടികൾ തിളങ്ങിനിൽക്കുന്നതാണ് അദ്ദേഹം കണ്ടത്.
നിമിഷനേരം കൊണ്ട് കോടീശ്വരനായതിന്റെ സന്തോഷത്തെക്കാൾ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന ഭയമാണ് സുമേഷിനെ പെട്ടെന്ന് പിടികൂടിയത്. ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലേക്കാണ് ഇത്രയധികം ഭീമമായ തുകയെത്തിയത്.
കടയിലെ കാർഡ് സ്വൈപ്പിങ് ഇനത്തിൽ തന്നെ മൂന്നര കോടി രൂപ വീതം രണ്ടു തവണയായി 7 കോടി രൂപ അക്കൗണ്ടിൽ എത്തിയതായി മൊബൈൽ സന്ദേശവുമെത്തിയിരുന്നു. അക്കൗണ്ട് ബാലൻസ് കണ്ട
ഉടൻ തന്നെ സുമേഷ് കുമാർ ബാങ്ക് അധികൃതരെ ഫോണിൽ ബന്ധപ്പെട്ട് വിവരമറിയിച്ചു. ഈ അപ്രതീക്ഷിത സംഭവത്തെക്കുറിച്ചറിഞ്ഞ് ആദ്യം ബാങ്ക് അധികൃതരും ഒരേസമയം അമ്പരന്നുപോയി.
പിന്നീട് നടത്തിയ പരിശോധനയിൽ ഇതൊരു സാങ്കേതിക തകരാറാണെന്ന് അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് വൈകിട്ടോടെ അക്കൗണ്ടിലെ സാങ്കേതിക തടസ്സങ്ങൾ പൂർണ്ണമായി പരിഹരിക്കുകയും ബാലൻസ് പഴയ നിലയിലേക്ക് മാറ്റുകയും ചെയ്തു.
ഒറ്റപ്പകൽ കൊണ്ട് സഹസ്ര കോടീശ്വരനായി മാറിയത് ജീവിതത്തിലെ തികച്ചും രസകരമായ ഒരു അനുഭവമായിരുന്നു എന്നാണ് സുമേഷ് കുമാർ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

