ഓസ്ട്രേലിയയിലെ ഒരു വിവാഹം അതിഥികൾക്ക് സമ്മാനിച്ചത് മറക്കാനാകാത്ത ഓർമ്മകൾ. വിവാഹവേദിയിൽ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് അതിശക്തമായ ആലിപ്പഴ വർഷവും പിന്നാലെ മഴയും അപ്രതീക്ഷിതമായതെത്തിയത്.
പിന്നാലെ സ്യൂട്ടും കോട്ടുമിട്ട് വിവാഹത്തിനെത്തിയ അതിഥികൾ തന്നെ രക്ഷാപ്രവർത്തനം നടത്തി. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് പ്രദേശത്ത് ഒക്ടോബർ 3 -ന് ശക്തമായ ഇടിമിന്നലോട് കൂടിയ മഴയും വലിയ ആലിപ്പഴവർഷവുമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
വിവാഹസൽക്കാരത്തിനായി ഒരുക്കിയിരുന്ന താത്കാലി വേദിയുടെ മേൽക്കൂരയിൽ മഴവെള്ളവും ആലിപ്പഴവും അടിഞ്ഞുകൂടിയതോടെ ഒരു ഭാഗം താഴേക്ക് വളഞ്ഞു. പിന്നാലെ ഭാരം കൂടി മേൽക്കൂര തകരാനുള്ള സാധ്യത കൂടി.
ഇതോടെയാണ് വിവാഹത്തിനായി ഔപചാരിക വേഷത്തിൽ എത്തിയ അതിഥികൾ തന്നെ രക്ഷാപ്രവർത്തനത്തിനായിറങ്ങിയത്. സത്ക്കാരത്തിനായി ഒരുക്കിയിരുന്ന കസേരൾ കൈക്കലാക്കിയ അതിഥികൾ ഭാരം കൂടിയ മേൽക്കുരയുടെ ഭാഗത്ത് കുത്തിപ്പിടിച്ച് ആലിപ്പഴവും മഴവെള്ളവും ഒഴുക്കിക്കളഞ്ഞു.
ഏറെ കായികാധ്വാനം വേണ്ടിയിരുന്ന ഒരു ജോലിയായിരുന്നു അത്. ആദ്യത്തെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ മറ്റ് അതിഥികൾ പ്രോത്സാഹിപ്പിക്കുന്നതും പിന്നാലെ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കുകയും വെളളം കുത്തിക്കളയുകയും ചെയ്യുന്നു.
ഇതോടെ വിവാഹ സത്ക്കാരവേദിയിൽ ആഘോഷ ശബ്ദങ്ങൾ ഉയരുന്നതും കേൾക്കാം. വേദിക്ക് പുറത്തുള്ള ദൃശ്യങ്ങളിൽ പുൽത്തകിടിയിൽ വലിയ ആലിപ്പഴക്കഷണങ്ങൾ ചിതറിക്കിടക്കുന്നതും ശക്തമായ മഴ തുടരുന്നതും കാണാം.
സംഭവത്തെക്കുറിച്ച് ഒരു അതിഥി, സാഹചര്യം ഒരേസമയം ആശങ്കാജനകവും അൽപം തമാശയുണർത്തുന്നതുമായിരുന്നു എന്നാണ് പ്രതികരിച്ചത്. അതേസമയം സിഡ്നി ഉൾപ്പെടെ ന്യൂ സൗത്ത് വെയിൽസ് പ്രദേശത്തിന്റെ വിവിധ മേഖലകളിൽ കൊടുങ്കാറ്റ് നാശനഷ്ടങ്ങൾ സൃഷ്ടിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അടിയന്തര സേവന വിഭാഗത്തിന് 180 -ലേറെ സഹായ അഭ്യർഥനകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. സിഡ്നി, വൊളോംഗോങ്, പെൻറിത്ത്, പരമാറ്റ എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നലിനുള്ള മുന്നറിയിപ്പുകളും നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

