ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബ്ലോക്ക് എംപിമാർ നടത്തിയ പ്രതിഷേധത്തിനിടയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്ന ഗുരുതര ആരോപണവുമായി ഭാരതീയ ജനതാ പാർട്ടി രംഗത്ത്. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെ നീക്കം ചെയ്യാൻ ശ്രമിച്ച പൊലീസുകാരിയെ രാഹുൽ ഗാന്ധി തള്ളിയിടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ബിജെപിയുടെ ഈ വിമർശനം.
പ്രതിഷേധ പ്രകടനത്തിനിടയിൽ വനിതാ ഉദ്യോഗസ്ഥർക്ക് നേരെ പോലും അതിക്രമങ്ങൾ ഉണ്ടായെന്നും, സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്നും ഡൽഹി പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി, ഇന്നലെ നടന്ന സമരവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പൊലീസ് വീണ്ടും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

