സംസ്ഥാനത്തിന്റെ ചിരകാലാഭിലാഷമായ എയിംസ് (AIIMS) സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കാൻ കേരളം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന് വീണ്ടും ഔദ്യോഗിക കത്തയക്കാൻ തീരുമാനിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്കാണ് മന്ത്രി കെ മുരളീധരൻ കത്തയക്കുന്നത്. കേരളത്തിന് ഉടനടി എയിംസ് അനുവദിക്കാൻ കഴിയില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് വിഷയത്തിൽ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും വീണ്ടും ഇടപെടലുണ്ടാകുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ നിലപാട് ഇരട്ടത്താപ്പാണെന്ന് കത്തിലൂടെ വ്യക്തമാക്കും.
സംസ്ഥാന സർക്കാർ എയിംസിനായി കണ്ടെത്തി നൽകിയിട്ടുള്ള വിവിധ സ്ഥലങ്ങളുടെ പട്ടികയിൽ നിന്നും അനുയോജ്യമായ ഒരു സ്ഥലം എത്രയും പെട്ടെന്ന് തിരഞ്ഞെടുത്ത് കേരളത്തിന് സ്ഥാപനം അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. വിഷയത്തിൽ പാർലമെന്റ് അംഗങ്ങൾ (എംപിമാർ) മുഖേന കേന്ദ്രത്തിൽ ശക്തമായ സമ്മർദം ചെലുത്താനും സർക്കാരിന്റെ ആലോചനയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

