സ്മാർട്ട്ഫോണുകളിലെ മിക്ക ആപ്ലിക്കേഷനുകളും ഉപയോക്താക്കളുടെ ശ്രദ്ധയും സമയവും പൂർണ്ണമായി കവരുന്ന രീതിയിലാണ് ഇപ്പോൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ ആപ്പുകൾക്ക് പുറമെ മറ്റ് വിഭാഗത്തിലുള്ള ആപ്ലിക്കേഷനുകളിലേക്കും ഈ പ്രവണത വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിന് ഉത്തമ ഉദാഹരണമാണ് പ്രമുഖ പ്ലാറ്റ്ഫോമായ യൂട്യൂബ്. വിജ്ഞാനപ്രദമായ കാര്യങ്ങൾ പഠിക്കാനും സബ്സ്ക്രൈബ് ചെയ്ത ക്രിയേറ്റർമാരുടെ വീഡിയോകൾ കാണാനും മാത്രമായി ഉപയോഗിച്ചിരുന്ന ഈ പ്ലാറ്റ്ഫോമിനെ മാറ്റിമറിച്ചത് യൂട്യൂബ് ഷോർട്സ് കടന്നുവന്നതോടുകൂടിയാണ്.
ലോകമെമ്പാടുമായി രണ്ട് ബില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ഏറ്റവും വലിയ ഷോർട്ട്-ഫോം വീഡിയോ പ്ലാറ്റ്ഫോമുകളിലൊന്നായി യൂട്യൂബ് ഷോർട്സ് ഇതിനോടകം മാറി. ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ടിക് ടോക് പോലെയല്ല, വിനോദത്തിന് അപ്പുറം മറ്റ് പല ആവശ്യങ്ങൾക്കും ഫോണിൽ ആശ്രയിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് യൂട്യൂബ് ആപ്പ് പെട്ടെന്ന് അൺഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല.
ഈ സാഹചര്യത്തിലാണ് ആപ്പിനുള്ളിൽ തന്നെ ലഭ്യമായ ഒരു ലളിതമായ പരിഹാരം ഏറെ ഉപകാരപ്പെടുന്നത്. ചില ലളിതമായ ക്രമീകരണങ്ങളിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും.
മൊബൈൽ ആപ്പിലെ ടൈം മാനേജ്മെന്റ് സബ്മെനു വഴി ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്യാവുന്നതാണ്. ഇതിനായി ഹോം സ്ക്രീനിന്റെ താഴെ വലതുവശത്തുള്ള പ്രൊഫൈൽ ഫോട്ടോയിൽ ടാപ്പ് ചെയ്ത്, മുകളിൽ വലതുവശത്തുള്ള സെറ്റിങ്സ് ഐക്കൺ തിരഞ്ഞെടുക്കുക.
തുടർന്ന് ‘ഷോർട്ട്സ് ഫീഡ് ലിമിറ്റ്’ ടോഗിൾ എനേബിൾ ചെയ്ത് സമയം പൂജ്യം മിനിറ്റായി സെറ്റ് ചെയ്യാവുന്നതാണ്. ഈ ഫീച്ചർ ഉപയോഗിക്കുന്നതിലൂടെ ഹോം ഫീഡിൽ നിന്ന് ഷോർട്ട്സ് കരോസെൽ പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കും.
കൂടാതെ ആപ്പ് തുറക്കുമ്പോൾ യാദൃശ്ചികമായി ഷോർട്ട്സ് വീഡിയോകൾ പ്ലേ ആകുന്ന പ്രവണതയും ഇതുവഴി തടയാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

