തലസ്ഥാന നഗരിയിൽ വീണ്ടും വൻ കെട്ടിട ദുരന്തം.
വടക്കുകിഴക്കൻ ദില്ലിയിലെ ന്യൂ സീമാപുരിയിലാണ് മൂന്നുനില കെട്ടിടം തകർന്നുവീണ് അപകടമുണ്ടായിരിക്കുന്നത്. സംഭവത്തിൽ നിരവധി പേർ അവശിധടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് ഔദ്യോഗിക സംശയം.
ന്യൂ സീമാപുരിയിലെ ഈദ്ഗാഹ് മച്ച്ലി മന്ദിയിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഈ ദാരുണ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ തന്നെ ദില്ലി ഫയർ സർവീസിൻ്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം ആരംഭിക്കുകയുണ്ടായി.
രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാഹിത വാഹനങ്ങൾക്ക് സുഗമമായി കടന്നുവരുന്നതിനായി പൊതുജനങ്ങൾ ഈ മേഖലയിലേക്ക് എത്തുന്നത് കർശനമായി ഒഴിവാക്കണമെന്ന് ദില്ലി പൊലീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരണപ്പെട്ട
ദുരന്തം നടന്ന് ഒരുമാസം പിന്നിടുന്നതിനിടയിലാണ് നഗരത്തിൽ വീണ്ടും സമാനമായ അപകടം ആവർത്തിച്ചിരിക്കുന്നത്. സത്യനികേതനിൽ സെപ്റ്റംബർ ആറിനായിരുന്നു അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നുവീണത്.
അപകടം നടക്കുതിന് 10 ദിവസം മുമ്പ് നടത്തിയ നവീകരണ പ്രവൃത്തികൾ കെട്ടിടത്തിൻ്റെ അടിസ്ഥാന ഘടനയെ ഗുരുതരമായി ദുർബലപ്പെടുത്തിയിരുന്നുവെന്നും, ഇതാണ് ഇത്തരം ഒരു വൻ ദുരന്തത്തിലേക്ക് നയിച്ചതെന്നുമാണ് ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. പ്രസ്തുത സംഭവത്തിൽ കെട്ടിടത്തിൻ്റെ ഉടമ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

