കൊച്ചി: പനങ്ങാട് യൂണിയൻ തൊഴിലാളിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ കടവന്ത്ര ഗാന്ധി നഗർ സ്വദേശി നവീൻ കുമാർ (27) പനങ്ങാട് പോലീസിന്റെ പിടിയിലായി. മാടവന സിഗ്നലിനു സമീപം നിർത്തിയിട്ടിരുന്ന വാഹനമാണ് ഇയാൾ കടത്തിക്കൊണ്ടുപോയത്.
സംഭവത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് നടത്തിയ തീവ്രമായ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. നെട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മോഷ്ടിച്ച സ്കൂട്ടർ തന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി എളമക്കര സ്വദേശിയായ സുഹൃത്തിന് ഉപയോഗിക്കാനായി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനം എളമക്കര ഭാഗത്തുനിന്ന് പോലീസ് കണ്ടെടുത്തു.
പനങ്ങാട് എസ്എച്ച്ഒ മിഥുൻ മോഹൻ, പോലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, ശ്രീജിത്ത് എം, പ്രശാന്ത് പി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

