പത്തനംതിട്ട ജില്ലയിലെ മൂഴിയാർ ഡാം ജലസംഭരണിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നു.
നിലവിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലായ 190 മീറ്ററിൽ എത്തിനിൽക്കുന്നതായി അധികൃതർ വ്യക്തമാക്കി. ജലനിരപ്പ് 191.5 മീറ്ററായി വർധിക്കുകയാണെങ്കിൽ, ഡാമിന്റെ സുരക്ഷ മുൻനിർത്തി ഏതു നിമിഷവും ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
ഇത്തരത്തിൽ പുറന്തള്ളുന്ന വെള്ളം കക്കാട്ടാറിലേക്കാണ് ഒഴുക്കിവിടുക. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ട്.
ആയതിനാൽ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളിൽ വസിക്കുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകി. മുൻകരുതലിന്റെ ഭാഗമായി ഏത് സാഹചര്യത്തിലും നദികളിൽ ഇറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

