പെരുവയൽ ∙ വീട്ടുുമുറ്റത്ത് നിർെയിട്ടിരുന്ന പഴയൊരു വാഹനത്തിനു മുകളിൽ പെൺമയിൽ മുട്ടയിട്ട് അടയിരുന്നത് പ്രദേശവാസികൾക്ക് കൗതുകകരമായ കാഴ്ചയായി മാറി. വെള്ളിപറമ്പ് പനോളി പ്രേമാവതിയുടെ വീട്ടിലേക്കാണ് ഈ അപൂർവ്വ കാഴ്ച കാണാൻ നിരവധി പേർ എത്തിക്കൊണ്ടിരുന്നത്.
തുടർന്ന് ഇന്നലെ താമരശ്ശേരിയിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മുട്ടകളും മയിലിനെയും സുരക്ഷിതമായി കൊണ്ടുപോയി. ഒരു അപ്രതീക്ഷിത അതിഥിയായി എത്തിയ മയിൽ വീട്ടുുമുറ്റത്തെ വാഹനത്തിന് മുകളിൽ ചേക്കേറി മുട്ടയിട്ട് അടയിരിക്കാൻ തുടങ്ങിയ വിവരം അഞ്ച് ദിവസം മുൻപാണ് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
വീട്ടുുമുറ്റത്ത് പടർന്നുപിടിച്ച വള്ളിപ്പടർപ്പുകൾ വെട്ടിമാറ്റുന്നതിനായി പ്രേമാവതിയുടെ മകൻ പ്രസാദ് പഴയ വാഹനത്തിനു മുകളിൽ കയറിയപ്പോഴാണ് മുട്ടകൾക്ക് മുകളിൽ അടയിരിക്കുന്ന പെൺമയിലിനെ നേരിട്ട് കണ്ടത്. സാധാരണയായി ഈ പ്രദേശത്ത് ധാരാളം മയിലുകൾ ഇരതേടി എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

