കണ്ണൂർ ജില്ലയിലെ പാനൂരിൽ ജനങ്ങളിൽ കൗതുകവും ഒപ്പം ആശങ്കയും പടർത്തി വിചിത്ര പ്രതിഭാസം. ചമ്പാട് മീത്തലെ മനയത്ത് വയലിൽ മണ്ണിനടിയിൽ നിന്ന് യാതൊരു മുൻസൂചനയുമില്ലാതെ റോഡിലേക്ക് വെള്ളം കുത്തിയൊഴുകുകയായിരുന്നു.
ഹനീഫയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് ഈ അപൂർവ്വ പ്രതിഭാസം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പറമ്പിലെ മണ്ണിനടിയിൽ നിന്ന് വെള്ളം ശക്തിയായി പ്രവഹിച്ചു തുടങ്ങിയത്.
എന്നാൽ ഈ പറമ്പിൽ വീടോ, കിണറോ, കുഴൽക്കിണറോ നിലവിലില്ല. മാത്രമല്ല, പ്രദേശത്തുകൂടി യാതൊരുവിധ പൈപ്പ്ലൈനുകളും കടന്നുപോകുന്നുമില്ല.
തുടർച്ചയായി അഞ്ച് മണിക്കൂറിലധികം സമയം വെള്ളം ശക്തമായി ഒഴുകിക്കൊണ്ടിരുന്നു. ഇത് ഭൂഗർഭജലത്തിന്റെ അമിത സമ്മർദ്ദമോ അല്ലെങ്കിൽ മണ്ണിനടിയിലെ പുതിയ ജലസ്രോതസ്സിന്റെ സാന്നിധ്യമോ ആകാം എന്ന നിഗമനത്തിലാണ് പ്രദേശവാസികൾ എത്തിച്ചേർന്നിട്ടുള്ളത്.
എങ്കിലും, ഈ പ്രതിഭാസത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് ശാസ്ത്രീയമായ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ. സംഭവമറിഞ്ഞ് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.സ്നോയ, പഞ്ചായത്ത് മെംബർമാരായ നസീർ ഇടവലത്ത്, കെ.പി.ലീല എന്നിവർ ഉടൻതന്നെ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പിന് ഔദ്യോഗികമായി വിവരം കൈമാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

