മൂവാറ്റുപുഴ നഗരത്തിൽ എംസി റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ രാത്രികാലങ്ങളിൽ അന്തർ സംസ്ഥാന സ്വകാര്യ ലക്ഷ്വറി ബസുകളുടെ കയ്യേറ്റം വ്യാപകമാകുന്നു. ബെംഗളൂരു ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകൾ നടത്തുന്ന കൂറ്റൻ ബസുകളാണ് യാത്രക്കാരെ കയറ്റുകയെന്ന പേരിൽ റോഡരികിൽ മണിക്കൂറുകളോളം അനധികൃതമായി പാർക്ക് ചെയ്യുന്നത്.
ഏറ്റവും തിരക്കേറിയ എംസി റോഡിൽ റോഡിന്റെ ഒരു വശം പൂർണ്ണമായും തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഈ പാർക്കിങ് മൂലം കനത്ത ഗതാഗതക്കുരുക്കും ഗുരുതരമായ അപകട ഭീഷണിയുമാണ് പ്രദേശത്ത് രൂപപ്പെട്ടിട്ടുള്ളത്.
സ്വകാര്യ ബുക്കിങ് കേന്ദ്രങ്ങൾ വഴി ടിക്കറ്റ് എടുത്ത യാത്രികർ കൃത്യസമയത്ത് സ്ഥലത്ത് എത്തിച്ചേരാത്തതാണ് ബസുകൾ ഇത്രയധികം സമയം റോഡിൽ കിടക്കാൻ ഇടയാക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. പാർക്കിങ് മാറ്റം പ്രതിഷേധങ്ങളെ തുടർന്ന് ആദ്യഘട്ടത്തിൽ കച്ചേരിത്താഴം ഭാഗത്തായിരുന്നു ഇത്തരം ബസുകൾ പ്രധാനമായും നിർത്തിയിട്ടിരുന്നത്.
എന്നാൽ നാട്ടുകാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പാർക്കിങ് കേന്ദ്രം വെള്ളൂർക്കുന്നത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വൈകിട്ട് 7 മണി മുതൽ രാത്രി 11 മണി വരെ ബസുകൾ വീണ്ടും റോഡ് കയ്യേറാൻ തുടങ്ങിയതോടെ വ്യാപാരികളും പൊതുജനങ്ങളും വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി.
ഇതേത്തുടർന്നാണ് നിലവിൽ ഐടിആർ ജംക്ഷനിൽ ബസുകൾ നിർത്തിയിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

