ഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് തനിക്ക് ഇതുവരെ ഔദ്യോഗികമായി രേഖാമൂലം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയും കേരളത്തിൻ്റെ ചുമതലയുള്ളതുമായ ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി. അടൂര്‍ പ്രകാശ് ഉന്നയിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും, കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലും പാര്‍ട്ടിയിലും നിലവില്‍ യാതൊരുവിധ പ്രതിസന്ധികളോ പ്രശ്നങ്ങളോ ഇല്ലെന്നും ദീപാ ദാസ് മുന്‍ഷി കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ ജനക്ഷേമകരമായ പുതിയ ആശയങ്ങളും പദ്ധതികളുമാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

