തിരുവനന്തപുരം: നഗരസഭയിലെ സിപിഐഎം കൗൺസിലർ അജിൻ എതിരായ കൈക്കൂലി ആരോപണത്തിൽ പരാതിക്കാരനായ സഞ്ജു കൂടുതൽ തെളിവുകൾ പുറത്തുവിട്ടു. 14 സെന്റ് പുറമ്പോക്ക് ഭൂമി മുൻപും മറിച്ചുവിറ്റുവെന്ന് കൗൺസിലർ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
കോടതി കോർപ്പറേഷന് അനുകൂലമായി വിധിച്ച സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചുനൽകി വിറ്റതായും, ഇതിന് ആവശ്യമായ എല്ലാ സഹായങ്ങളും താൻ ചെയ്തു നൽകിയതായും അജിൻ വീഡിയോയിൽ സംസാരിക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. താൻ ഇടപെട്ടിരുന്നില്ലെങ്കിൽ ഈ സർക്കാർ ഭൂമി പൂർണ്ണമായും നഷ്ടപ്പെടുമായിരുന്നു എന്നും ഇദ്ദേഹം അവകാശപ്പെടുന്നുണ്ട്.
സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

