നഗരത്തിന്റെ ഹൃദയഭാഗത്തുള്ള നടപ്പാതകളോട് ചേർന്നുള്ള ഓടകളിൽ ഉടുമ്പുകളുടെ സാന്നിധ്യം കണ്ടെത്തിയത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു. കോട്ടയം നഗരത്തിലെ ഗുഡ്ഷെപ്പേഡ് റോഡിലെ ഓടയിലാണ് ഭീമൻ ഉടുമ്പിനെ ഇന്നലെ കണ്ടത്.
ഇതേതുടർന്നാണ് പ്രദേശവാസികൾക്കിടയിൽ പുതിയ ആശങ്ക ഉയർന്നിരിക്കുന്നത്. നഗരമധ്യത്തിലെ ജനസാന്ദ്രതയേറിയ മേഖലകളിൽ ഇത്തരത്തിൽ വന്യജീവികളുടെ സാന്നിധ്യം വർദ്ധിക്കുന്നത് കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയാകുന്നുണ്ട്.
ഓടകൾ കൃത്യമായി മൂടി സംരക്ഷിക്കാത്തതും മാലിന്യങ്ങൾ തള്ളുന്നതും ഇത്തരം ജീവികൾ താവളംമാക്കാൻ കാരണമാകുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബന്ധപ്പെട്ട
അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

