കോഴിക്കോട് മീഞ്ചന്ത മേൽപ്പാലത്തിന് മുകളിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു. മീഞ്ചന്ത ചിലങ്ക റെസിഡൻസിൽ ശരൺ ഹൗസിൽ ശശീന്ദ്രൻ സി കെ (67) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്.
ഞായറാഴ്ച രാത്രിയായിരുന്നു ഇദ്ദേഹം അപകടത്തിൽപ്പെട്ടത്. മരണപ്പെട്ട
ശശീന്ദ്രൻ സി കെ യോഗക്ഷേമം സംബന്ധിച്ച വിവരങ്ങൾ: ഭാര്യ: രാധിക, മകൻ: ശരൺ (ചെന്നൈ). സഹോദരങ്ങൾ: ഉഷ സി (ചെട്ടിപ്പടി), അനീഷ് കുമാർ സി കെ (തലക്കുളത്തൂർ), അജിത് കുമാർ (രാജൻ) ചീക്കിലോട്.
പരേതരായ കോമപ്പൻ – ദേവകി ദമ്പതികളുടെ മകനാണ്. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് തറവാട് വീടായ നടുവട്ടം ചേനോത്ത് സ്കൂളിന് പടിഞ്ഞാറ് വശം ഉഷസ് വീട്ടിൽ നടക്കും.
തുടർന്ന് മൃതദേഹം മാനാരി ശ്മശാനത്തിൽ സംസ്കരിക്കും.

