പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിൽ സ്കൂൾ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. മണ്ണാർക്കാട് കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ പ്ലസ് വുഡ് വിദ്യാർത്ഥിയായ ആദർശ് ആണ് ദാരുണമായി മരണപ്പെട്ടത്.
പാണ്ടിക്കാട് സ്വദേശി അനിൽകുമാറിന്റെ മകനാണ് ആദർശ്. എംഇഎസ് കല്ലടി കോളജിന് സമീപത്ത് വെച്ചാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയും കുഴഞ്ഞുവീഴുകയും ചെയ്തത്.
തുടർന്ന് ഉടൻതന്നെ കുട്ടിയെ മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ആശുപത്രിയിലും, നില ഗുരുതരമായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

