ആലുവയിൽ വൻ കഞ്ചാവ് വേട്ട. പത്ത് കിലോ കഞ്ചാവുമായി ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30), ഗോബർദ്ദൻ നിയാൽ (36), ഗജീന്ദ്ര റാണ (20) എന്നിവരെ പോലീസ് പിടികൂടി.
റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു നടപടി.
ഒഡീഷയിൽ നിന്ന് കഞ്ചാവ് ശേഖരിച്ച് കേരളത്തിലെത്തിച്ച ശേഷം ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുകയായിരുന്നു ഇവരുടെ പതിവ്. കിലോയ്ക്ക് മൂവായിരം രൂപ നിരക്കിൽ ഒഡീഷയിൽ നിന്ന് വാങ്ങുന്ന കഞ്ചാവ്, പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വിറ്റഴിച്ചിരുന്നത്.
ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പെരുമ്പാവൂരിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. കുറച്ചു നാളുകളായി പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ.
ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സി.ബിനുകുമാർ, ആലുവ സിഐ പി.എം ഷെമീർ, എസ്ഐ രഞ്ജിത് മാത്യു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

