കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. പ്രായപൂർത്തിയാകാത്ത കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ തുടങ്ങുന്നത് സംബന്ധിച്ച് ഐടി നിയമപ്രകാരം വ്യക്തമായ ചട്ടങ്ങൾ രൂപീകരിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
12 മുതൽ 15 വയസുവരെയുള്ള കുട്ടികൾ പോലും വ്യാപകമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന സാഹചര്യം കോടതി ഗൗരവത്തോടെ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ കോടതിയുടെ ആശങ്കകൾ ഉൾക്കൊള്ളുന്നതായും, കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കൂടാതെ, ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിലെ വ്യവസ്ഥകൾ സർക്കാർ വിശദമായി പരിശോധിച്ചുവരികയാണെന്നും കേന്ദ്രം വ്യക്തമാക്കി. കേസ് അടുത്ത മാസം 13-ാം തീയതി കോടതി വീണ്ടും പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

