മധ്യപൂർവേഷ്യയെ കലുഷിതമാക്കിയ ഇറാൻ-അമേരിക്ക യുദ്ധം എട്ടാം മാസത്തിലേക്ക് പ്രവേശിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കാൻ സാധിക്കാത്തത് മേഖലയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
ഇറാനെതിരെ നേരിട്ടുള്ള സൈനിക നടപടികൾക്ക് ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയെങ്കിലും, രാജ്യത്തിനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളും യുദ്ധവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 28-നാണ് ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ സൈനിക നീക്കങ്ങൾ ആരംഭിച്ചത്.
ഈ സൈനിക നീക്കത്തിന്റെ ആദ്യ ദിവസം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി അമേരിക്ക – ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് ആഗോളതലത്തിൽ തന്നെ വലിയ പ്രതിസന്ധികൾക്ക് വഴിവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

