മൂന്നാറിൽ പഠനയാത്രയ്ക്കിടയിൽ കോളജ് വിദ്യാർഥികൾക്ക് കടന്നൽ ആക്രമണമുണ്ടായി. മൂന്നാർ കേറ്ററിങ് കോളജിലെ 10 വിദ്യാർഥികൾക്കാണ് കടന്നലുകളുടെ കുത്തേറ്റത്.
ചിന്നക്കനാൽ 79 ഏക്കർ പ്രദേശത്താണ് സംഭവം നടന്നത്. അപകടത്തിൽപ്പെട്ടവരിൽ 9 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചു.
അതേസമയം, രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും കടന്നലിന്റെ കുത്തേൽക്കുകയുണ്ടായി. നിലവിൽ സംഭവസ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ പരിശോധനകൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

