പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ സർവകലാശാലയിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി ശക്തമായ പ്രതിഷേധം നടത്തി. പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഒരു കുട്ടിക്ക് നേരെ ലൈംഗികാതിക്രം ഉണ്ടായെന്ന സമുഹമാധ്യമപോസ്റ്റിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്.
ഒരു ഇലക്ട്രീഷ്യനാണ് ലൈംഗികാതിക്രം നടത്തിയെന്നായിരുന്നു പോസ്റ്റിൽ പ്രചരിച്ചിരുന്നത്. ഇതിൽ കർശന നടപടി ആവശ്യപ്പെട്ടാണ് നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇന്നലെ പതിനൊന്ന് മണിക്ക് തുടങ്ങിയ സംഘർഷം ഇന്ന് പുലർച്ചെ വരെ നീണ്ടുനിന്നു. പ്രതിഷേധത്തിനിടയിൽ വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുകയും ക്യാമ്പസിലെ വിവിധ ഭാഗങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു.
ഇതിനു പുറമെ ദേശീയപാതയും വിദ്യാർത്ഥികൾ ഉപരോധിച്ചു. എന്നാൽ, അത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നും വിദ്യാർത്ഥികൾ തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നുമാണ് സർവ്വകലാശാലയുടെ ഔദ്യോഗിക സന്ദേശം വ്യക്തമാക്കുന്നത്.
എന്നാൽ സർവകലാശാലയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം തൃപ്തികരമല്ലെന്നും യാഥാർത്ഥ്യം മറച്ചുവെക്കുകയാണെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. വിദ്യാർത്ഥിക്ക് നേരെ അക്രമം നടന്നിട്ടുണ്ടെന്നും അതിൽ പ്രതിഷേധിച്ചായിരുന്നു സമരമെന്നും ഒരു വിദ്യാർത്ഥി വിശദീകരിച്ചു.
ക്യാമ്പസിന് പുറത്തുള്ള വാഹനങ്ങളാണ് അടിച്ച് തകർത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സമരക്കാരുമായി ചർച്ചകൾ നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

