കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആവശ്യപ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കേസെടുക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിൽ.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ഹർജി ഹൈക്കോടതി വിശദമായി കേൾക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട
തെളിവുകൾ ഹാജരാക്കാൻ കോടതി ഇഡിക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും നേരിട്ട് കേസെടുക്കണമെന്നുമാണ് ഇഡി കോടതിയിൽ ആവർത്തിച്ചത്.
എന്നാൽ, എഫ്ഐആർ ഇടുമ്പോൾ പ്രാഥമികാന്വേഷണം നടത്തണമെന്നായിരുന്നു സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വാദം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും എതിരെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കാനാണ് ഇപ്പോൾ നിർദേശം ലഭിച്ചിരിക്കുന്നത്.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലാകും ഹർജിയിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

