പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കുന്നംകുളം പോക്സോ കോടതി കഠിന തടവും പിഴയും വിധിച്ചു. പുന്നയൂര്‍കുളം കിണര്‍ദേശം മന്ദലാംകുന്ന് മേച്ചോടവീട്ടില്‍ രമേശനെയാണ് (33) 35 വർഷം കഠിന തടവിനും 1,20,000 രൂപ പിഴ ഒടുക്കുന്നതിനും കോടതി ശിക്ഷിച്ചത്.
പിഴത്തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും കുന്നംകുളം പോക്സോ കോടതി ജഡ്ജ് എസ്. സുധീഷ് കുമാര്‍ ഉത്തരവിട്ടു.
2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ക്ലബില്‍ ചെസ് പരിശീലനത്തിന് എത്തിയ 14 കാരിയെ, താൻ അവിവാഹിതനും ബന്ധുക്കളില്ലാത്തവനുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി കുരുക്കിലാക്കിയത്.
പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് സ്കൂളിലേക്ക് പോകുന്ന വഴിയില്‍ വാഹനത്തില്‍ കയറ്റി കുന്നംകുളത്തേക്ക് കൊണ്ടുപോകുന്നതിനിടയിൽ, ബന്ധു വന്നതുകൊണ്ട് എത്താൻ വൈകുമെന്ന് പെൺകുട്ടിയെക്കൊണ്ട് ക്ലാസ് ടീച്ചറെ വിളിപ്പിച്ചു പറയിപ്പിച്ചു.
ഇതിൽ അസ്വാഭാവികത തോന്നിയ ടീച്ചർ വിവരം പെൺകുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്.
വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രോഷിണി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്.
വടക്കേക്കാട് പോലീസ് ഇന്‍സ്പെക്ടർമാരായിരുന്ന ആനന്ദ്, സതീഷ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.
കെ.എസ്. ബിനോയ് ഹാജരായി.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മിനിമോള്‍ പ്രോസിക്യൂഷന് നടപടികൾ ഏകോപിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

