ഈ വർഷത്തെ തിരുവോണം ബംപർ ലോട്ടറിയുടെ ഭാഗ്യം തേടിയെത്തിയത് കണ്ണൂർ ജില്ലയിലേക്കാണ്. ചക്കരക്കൽ മുത്തു ഏജൻസിയിൽ നിന്ന് എടുത്ത ടിക്കറ്റാണ് തളിപ്പറമ്പിലെ പി.വി.
വത്സരാജൻ തമ്പുരാൻ ലോട്ടറി സ്റ്റാൾ വഴി വിറ്റഴിക്കപ്പെട്ടത്. തളിപ്പറമ്പ് ടൗണിൽ ചില്ലറ വിൽപന നടത്തുന്ന സുജിത്ത് ആണ് ഈ ഭാഗ്യക്കുറി ആവശ്യക്കാരന് കൈമാറിയത്.
ടിക്കറ്റ് എടുത്ത ഭാഗ്യവാൻ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഏജൻസിയും പ്രദേശവാസികളും വലിയ ആവേശത്തിലാണ്. ചക്കരക്കല്ലിലെ ഏജൻസിയിൽ നിന്നും എത്തിയ ടിക്കറ്റ് തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ തമ്പുരാൻ ലോട്ടറി ഏജൻസിയിലൂടെയാണ് സുജിത്തിന്റെ കൈകളിൽ എത്തിയത്.
തളിപ്പറമ്പ് കോർട്ട് റോഡ് പരിസരത്തുവെച്ചാണ് സുജിത്ത് ഈ ടിക്കറ്റ് വിറ്റത്. ഒരു വർഷം മുമ്പ് മാത്രം ലോട്ടറി വിൽപന രംഗത്തേക്ക് കടന്നുവന്ന സുജിത്ത്, തന്റെ കൈകളിലൂടെ ബംബർ സമ്മാനം അടച്ചതിന്റെ ആഹ്ലാദത്തിലാണ്.
സുഹൃത്തുക്കളും നാട്ടുകാരും ഈ സന്തോഷം ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു. ജീവിതത്തിൽ ഏറെ പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനിടയിലാണ് ഈ വലിയ നേട്ടമെന്ന് സുജിത്ത് പ്രതികരിച്ചു.
“ഈ സന്തോഷത്തിന് വാക്കുകളില്ല. മുത്തപ്പനും ഭഗവതിയമ്മയും ഒരേ രീതിയിൽ ഉള്ള സമയം ഭാഗ്യം കനിഞ്ഞു എന്നത് സന്തോഷം.
മുത്തപ്പനും ഭഗവതിയമ്മയും ഇന്നിവിടെ കെട്ടിയാടുന്നുണ്ട്. വല്ലാത്തൊരു അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു.
സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്ത് ഒരു പ്രൈസ് അടിച്ചു എന്നത് വലിയ അനുഗ്രഹമാണ്,” അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

