കണ്ണൂര്‍ ചൊക്ലിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ശിവസൂര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രംഗത്ത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നാളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കും.
നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം യാതൊരു പുരോഗതിയും ഇല്ലാതെ സ്തംഭിച്ചിരിക്കുകയാണെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. 17കാരനായ വിദ്യാർത്ഥിയെ കാണാതായിട്ട് ഇപ്പോള്‍ 48 ദിവസം പിന്നിടുകയാണ്.
ഈ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ കുടുംബം കടുത്ത സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആരുടെയും സഹായമില്ലാതെ ഇത്രയും നീണ്ട
കാലയളവ് ഒളിവില്‍ കഴിയാന്‍ സാധിക്കില്ലെന്നാണ് കുടുംബത്തിന്റെ വിലയിരുത്തൽ. ഈ കോണിൽക്കൂടി സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

