സംസ്ഥാനത്ത് വലിയ ആവേശമുണർത്തിയ തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ആരുടേതാണെന്നറിയാനുള്ള ആകാംക്ഷയിലാണ് നാട്. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസി തളിപ്പറമ്പിലെ തമ്പുരാൻ ഏജൻസിക്ക് നൽകിയ TL 360615 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഇത്തവണത്തെ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
മുൻപ് പുതുവത്സര ബംപറും ഈ ഏജൻസി വിറ്റ ടിക്കറ്റിലൂടെ തന്നെയായിരുന്നു വിജയം കണ്ടത്. കഴിഞ്ഞ മാസമാണ് മുത്തു ഏജൻസി ഈ ലോട്ടറി ടിക്കറ്റ് കൈമാറിയത്.
എന്നാൽ ഭാഗ്യശാലി ആരാണെന്ന വിവരം ഇതുവരെ ലഭ്യമായിട്ടില്ല. തളിപ്പറമ്പിൽ വെച്ചാണ് ടിക്കറ്റ് വിറ്റഴിച്ചതെന്ന കാര്യം മാത്രമാണ് നിലവിൽ ഏജൻസിക്ക് ലഭിച്ചിട്ടുള്ള വിവരം.
ഒന്നാം സമ്മാന വിവരം പുറത്തുവന്നതോടെ നിരവധി ആളുകളാണ് മുത്തു ലോട്ടറി ഏജൻസി ഓഫീസിലേക്ക് എത്തിച്ചേർന്നത്. ഈ സന്തോഷത്തിൽ ജീവനക്കാർ പരസ്പരം മധുരം പങ്കിട്ടു.
തളിപ്പറമ്പ് കോർട്ട് റോഡിൽ വെച്ചാണ് ടിക്കറ്റ് വിറ്റത് എന്ന് ടിക്കറ്റ് കൈമാറിയ ജീവനക്കാരനായ സുജിത് വ്യക്തമാക്കി. ‘ ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന്റെ അവസാന അക്കം 15 ആണ്.
അതിനു മുൻപും ശേഷവും വിറ്റ ടിക്കറ്റുകൾ വിറ്റത് ആർക്കാണെന്ന് അറിയാം. ഈ ടിക്കറ്റ് വിറ്റത് ആർക്കാണെന്ന് അറിയില്ല.
തളിപ്പറമ്പ് കോർട്ട് റോഡിലാണ് ടിക്കറ്റ് വിറ്റത്’–സുജിത് പറഞ്ഞു. ‘സന്തോഷമുണ്ട്, ഒട്ടും വിചാരിച്ചില്ല’–സുജിത്തിന്റെ കുടുംബം പറഞ്ഞു.
സുജിത്ത് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചപ്പോൾ കയ്യെത്തും ദൂരത്ത് സമ്മാനം നഷ്ടപ്പെട്ട വ്യക്തിയും രംഗത്തുണ്ട്.
സുജിത്തിന്റെ അടുത്ത സുഹൃത്തായ കൃഷ്ണൻ എന്നയാൾക്കാണ് ഒരു നമ്പറിലെ വ്യത്യാസത്തിൽ വലിയ സമ്മാനം കൈവിട്ടുപോയത്. ‘എനിക്ക് ഒരു നമ്പരിനാണ് സമ്മാനം പോയത്.
നിരാശയില്ല. സുജിത്തിന്റെ ഭാര്യ വഴിയാണ് ടിക്കറ്റ് എടുത്തത്’–കൃഷ്ണൻ വ്യക്തമാക്കി.
സമ്മാനത്തുകയും നികുതി കിഴിവുകളും എങ്ങനെ? ലഭിക്കുന്ന ആകെ തുകയിൽ നിന്നും 10 ശതമാനം ഏജന്റ് കമ്മിഷനായി മാറ്റിവെച്ച ശേഷമുള്ള ബാക്കി തുകയുടെ 30 ശതമാനമാണ് സർക്കാറിന് നികുതിയായി നൽകേണ്ടത്. ഉദാഹരണത്തിന് ഓണം ബംപർ ഒന്നാം സമ്മാനമായ 30 കോടി രൂപ ലഭിക്കുകയാണെങ്കിൽ, മൂന്ന് കോടി രൂപ (10%) ഏജന്റ് കമ്മിഷൻ വരും.
ബാക്കിയുള്ള 27 കോടി രൂപയിൽ നിന്ന് 30 ശതമാനം തുക അതായത് 8.10 കോടി രൂപ ടിഡിഎസ് നികുതിയായി ഈടാക്കും. ഇതിനു പുറമെ ടിഡിഎസിന്റെ 25 ശതമാനം സർചാർജും (2.025 കോടി രൂപ), സർചാർജ് തുകയുടെ നാല് ശതമാനം ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് ആയും (40.50 ലക്ഷം രൂപ) അടയ്ക്കേണ്ടി വരും.
ഇത്രയും തുകകൾ കഴിച്ച് ആകെ 10.53 കോടി രൂപ നികുതി ഇനത്തിൽ മാത്രം നൽകേണ്ടി വരും. ചുരുക്കത്തിൽ 16.47 കോടി രൂപയാകും സമ്മാനാർഹന്റെ കൈകളിൽ യഥാർത്ഥത്തിൽ എത്തിച്ചേരുക.
ടിക്കറ്റ് സമർപ്പിക്കേണ്ട രീതികൾ വിജയലബ്ധി നേടിയ വ്യക്തി എത്രയും പെട്ടെന്ന് തന്നെ ടിക്കറ്റിന്റെ പിൻഭാഗത്തായി സ്വന്തം പേരും ഒപ്പും രേഖപ്പെടുത്തി അധികാരികൾക്ക് മുമ്പാകെ സമർപ്പിക്കേണ്ടതാണ്.
ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ലോട്ടറി ഏൽപ്പിച്ചാൽ ഏകദേശം 15 മുതൽ 20 ദിവസത്തിനുള്ളിൽ തുക ബാങ്ക് അക്കൗണ്ടിലെത്തും. ഇതിനായി പാൻ കാർഡും ആർബിഐ അംഗീകൃത ബാങ്കിൽ വ്യക്തിഗത അക്കൗണ്ടും ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.
സമ്മാനാർഹമായ ടിക്കറ്റ്, പാൻ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം ലോട്ടറി ഏജൻസിയിലോ, ബാങ്കിലോ അല്ലെങ്കിൽ ജില്ലാ ലോട്ടറി ഓഫിസിലോ ആണ് ടിക്കറ്റ് നൽകേണ്ടത്. നിർദ്ദിഷ്ട
30 ദിവസത്തിനുള്ളിൽ ടിക്കറ്റ് എത്തിക്കാൻ സാധിച്ചില്ലെങ്കിൽ ജില്ലാ ലോട്ടറി ഓഫിസറെ നേരിൽ കണ്ട് തക്കതായ കാരണം ബോധ്യപ്പെടുത്തേണ്ടതാണ്. ഇതിനുശേഷവും സമർപ്പിക്കാൻ വൈകുകയാണെങ്കിൽ ലോട്ടറി ഡയറക്ടറേറ്റിൽ നേരിട്ടെത്തി ഡയറക്ടർക്ക് മുമ്പിൽ കാരണം വ്യക്തമാക്കി അനുമതി തേടണം.
ഇത്തരത്തിൽ ആകെ 90 ദിവസത്തെ കാലാവാനയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

