വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ കീർത്തനയ്ക്കാണ് പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് കുത്തേറ്റത്. പങ്കാളിയായ ജിനീഷാണ് കീർത്തനയെ ആക്രമിച്ചത്.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി ശനിയാഴ്ച രാവിലെ പത്തുമണിയോടെ വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് സംഭവം. കഴുത്തിന് ഉൾപ്പെടെ അഞ്ചോളം കുത്തേറ്റ കീർത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് പരുക്കിന്റെ ഗൗരവം കണക്കിലെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണം നടത്തിയ ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് കരാർ അധ്യാപികയായ കീർത്തനയെ പിടികൂടിയതിന് പിന്നാലെയാണ് മറ്റ് പ്രതികളായ അധ്യാപികമാരും പിടിയിലായത്. ക്രിമിനൽ പശ്ചാത്തലമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കർശന ജാമ്യവ്യവസ്ഥകളോടെ ഈ മാസം ആദ്യം കീർത്തനയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥ പാലിക്കാനാണ് അവർ സ്റ്റേഷനിലെത്തിയത്. അതേസമയം, കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്നയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഒന്നാം പ്രതി സഫ്വാനും മൂന്നാം പ്രതി കാവ്യയ്ക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ജൂൺ 28ന് പുലർച്ചെ രണ്ട് മണിയോടെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്സ് ഓയിൽ ഇൻഡസ്ട്രീസിന് മുന്നിൽ വെച്ച് സഫ്വാനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് അധ്യാപികമാരുടെ പങ്കാളിത്തം പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

