ഡൽഹി: വിവാദങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കടുത്ത പരിഭ്രാന്തിയിലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. യുവാക്കളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി കമ്മീഷൻ പ്രത്യേക യജ്ഞം ആരംഭിക്കുകയും ഇതിന് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം നൽകാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഈ നടപടികളൊന്നും യാതൊരു ഫലവും കാണാൻ പോകുന്നില്ലെന്നും, യുവാക്കളെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിൽ കമ്മീഷന്റെ നേരിട്ടുള്ള ഇടപെടൽ വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനയ്ക്ക് വിരുദ്ധമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.
രാജ്യത്ത് ജനാധിപത്യം എത്രത്തോളം അധപതിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്നും ജയറാം രമേശ് വ്യക്തമാക്കി. തന്റെ തെറ്റുകൾ തിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇപ്പോഴും രാജി വെക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാവുകയാണ്. രാജി ആവശ്യപ്പെട്ട് സിജെപി നൽകിയിട്ടുള്ള 48 മണിക്കൂർ അന്ത്യശാസനം ഇന്ന് അവസാനിക്കും.
കോൺഗ്രസിന് പിന്നാലെ ഇടത് പാർട്ടികളും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

