കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി അവസാനിച്ചതിനെ തുടർന്ന് സ്തംഭനാവസ്ഥയിലായ ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽപി സ്കൂളിൽ വരുന്ന തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കാൻ നിർദേശം നൽകി. താൽക്കാലിക ക്ലാസ് മുറികൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഭരണിക്കാവ് പഞ്ചായത്താണ് അടിയന്തര നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് പഞ്ചായത്ത് ഭരണസമിതി നേരിട്ട് രംഗത്തിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണമുണ്ടായിരുന്നില്ല.
നിലവിലുള്ള സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി ഡിസംബർ 31 വരെയാണുള്ളത്. എന്നാൽ, ഈ കാലാവധി മാർച്ച് മാസം വരെ നീട്ടിക്കിട്ടുന്നതിനുള്ള ആവശ്യമായ ഇടപെടലുകളും നടപടികളും സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

