നഗരത്തിൽ ബൈക്കിൽ സഞ്ചരിക്കവെ അപ്രതീക്ഷിതമായി മുള്ളൻപന്നിയുടെ ആക്രമണത്തിനിരയായി യുവാവിന് ഗുരുതര പരിക്കേറ്റു. കോഴിക്കോട് ഒളവണ്ണ ഭൂഖണ്ഡപുരം സ്വദേശിയായ അബ്ദുല്‍ ഗഫൂറി(21)ന്റെ കാലിലാണ് മുള്ളൻപന്നിയുടെ മുള്ളുകൾ ആഴത്തിൽ തുളച്ചുകയറിയത്.
പാലാഴി എം.എല്‍.എ റോഡില്‍ വെച്ച് പുലര്‍ച്ചെ നാല് മണിയോടെയാണ് ഈ അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പ്രാഥമിക ചികിത്സ തേടി സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ.
ഈ യാത്രയ്ക്കിടയിലാണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ അബ്ദുല്‍ ഗഫൂറിന്റെ കാലിൽ അഞ്ച് മുള്ളുകളാണ് ആഴ്ന്നിറങ്ങിയത്.
ഇതിൽ മൂന്ന് മുള്ളുകൾ സംഭവസ്ഥലത്തു വെച്ചുതന്നെ നീക്കം ചെയ്യാൻ സാധിച്ചെങ്കിലും, മറ്റ് രണ്ടെണ്ണം വിരലിന്റെ അടിഭാഗത്തു നിന്നും മുകളിലേക്ക് തുളച്ചുകയറിയ നിലയിലായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയിലൂടെ മുള്ളുകൾ പൂർണ്ണമായി എടുത്തുമാറ്റുകയും ചെയ്തു.
നിലവിൽ അബ്ദുല്‍ ഗഫൂർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. എന്നാൽ, സംഭവസമയം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

