ഏറെ കൗതുകവും വെല്ലുവിളികളും നിറഞ്ഞ ബിഗ് ബോസ് മലയാളം സീസണ് 8 പുരോഗമിക്കവെ, ഹൗസിൽ നാടകീയ രംഗങ്ങൾ. മത്സരാര്‍ഥികള്‍ക്ക് കടുത്ത മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വീക്ക്ലി ടാസ്കാണ് ഇക്കുറി ബിഗ് ബോസ് നല്‍കിയിരുന്നത്.
മുൻ സീസണുകളിൽ ആഴ്ചകൾ പിന്നിട്ട ശേഷം നൽകുന്നതുപോലെയുള്ള കാഠിന്യമുള്ള ടാസ്കായിരുന്നു ഇത്.
ടാസ്കിന്റെ ഭാഗമായി ലീഡറായ നോബിക്കും അനുയായികള്‍ക്കും മാത്രം ഹൗസിനുള്ളില്‍ പ്രവേശനം അനുവദിക്കുകയും മറ്റ് മത്സരാര്‍ഥികളെ പുറത്തേക്ക് മാറ്റുകയും ചെയ്തു. ഭക്ഷണത്തിനും വാഷ് റൂം ഉപയോഗിക്കുന്നതിന് പോലും ലീഡറുടെയും അനുയായികളുടെയും കര്‍ശന അനുമതി ആവശ്യമായി വന്നു.
ആവശ്യത്തിന് ഉറക്കമോ ഭക്ഷണമോ ലഭിക്കാത്തതിനെത്തുടർന്ന് മത്സരാര്‍ഥികള്‍ തമ്മില്‍ കടുത്ത വാഗ്വാദങ്ങളും തര്‍ക്കങ്ങളും ഉടലെടുത്തു. ഇതിനിടയിലാണ് ഹൗസിനെ ഞെട്ടിച്ചുകൊണ്ട് കയ്യാങ്കളി ഉണ്ടായത്.
മത്സരത്തിനിടയില്‍ താഷി എല്‍ദോയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഈ സമയം രംഗം ശാന്തമാക്കാന്‍ ഇടപെട്ട
ഗൗതം ശശിയെ താഷി തള്ളിമാറ്റി. വാരിയെല്ലിന് താഴെ ശക്തമായ പരിക്കേറ്റ ഗൗതം നിലത്തു വീണു.
സഹമത്സരാര്‍ഥികള്‍ താങ്ങിയെടുത്ത് മെഡിക്കല്‍ റൂമിലേക്ക് മാറ്റിയ ഗൗതം, തനിക്ക് നേരിടേണ്ടി വന്നത് ശാരീരിക കയ്യേറ്റമാണെന്നും ഇതില്‍ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ടു. താഷിയെ പുറത്താക്കണമെന്നും അല്ലെങ്കില്‍ താന്‍ ഗെയിമില്‍ തുടരില്ലെന്നും എല്‍ദോയും നിലപാടെടുത്തു.
തുടര്‍ന്ന് ബിഗ് ബോസ് താഷിയെയും ഗൗതം ശശിയെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. ഗൗരവത്തോടെയായിരുന്നു ബിഗ് ബോസ് ഈ വിഷയത്തിൽ ഇടപെട്ടത്.
തന്റെ ഭാഗത്തുനിന്നുമുണ്ടായത് ഒരു പ്രതികരണം മാത്രമാണെന്നും എന്നാല്‍ അങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ടെന്നുമാണ് താഷി ബിഗ് ബോസിന്റെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയത്. തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഗൗതമും കണ്‍ഫെഷന്‍ റൂമില്‍ വിശദീകരിച്ചു.
വിഷയത്തിന്റെ ഗൗരവം പൂര്‍ണ്ണമായി മനസ്സിലാക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യ എപ്പിസോഡില്‍ അറിയിക്കുമെന്നും ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്കി.
സംഭവത്തില്‍ മോഹന്‍ലാല്‍ എന്ത് നിലപാടെടുക്കുമെന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ പ്രേക്ഷകരും മത്സരാര്ഥികളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

