തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്ന പ്രദേശം മാഡിസൺ സ്ക്വയർ മാതൃകയിൽ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു.
കൊച്ചിയിൽ ഓഷിനേറിയവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ട്രാവൽ മാർട്ടിന്റെ ഉദ്ഘാടന ചടങ്ങിലാണ് നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടായത്.
സംസ്ഥാനത്ത് ഇനി മുതൽ ഔദ്യോഗികമായി മാരിടൈം ദിനം ആചരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ വർഷവും ജൂൺ 19 കേരള മാരിടൈം ദിനമായി ആചരിക്കുകയും ഒപ്പം കേരളാ മാരിടൈം കോൺക്ലെവ് സംഘടിപ്പിക്കുകയും ചെയ്യും.
കേരളത്തെ ലോകത്തിലെ പ്രധാന മാരിടൈം ഡെസ്റ്റിനേഷനായി ഉയർത്തുകയാണ് ലക്ഷ്യം. പദ്ധതികളുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കുന്നതിനായി നിശ്ചിത സമയക്രമം രൂപീകരിക്കുമെന്നും നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി വാർഷിക കണക്കെടുപ്പ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിൽ അഡ്മിറാലിറ്റി കോർട്ട് ആരംഭിക്കുന്നതാണ് സർക്കാരിന്റെ മറ്റൊരു ലക്ഷ്യം. ഇത് സമുദ്ര നിയമങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വലിയ തോതിൽ പ്രയോജനം ചെയ്യും.
കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മാരിടൈം മ്യൂസിയം യാഥാർത്ഥ്യമാക്കുമെന്നും, നിലവിലെ സർക്കാർ അധികാരമേറ്റ് ആറ് മാസം തികയുന്ന ദിവസം മുതൽ തന്നെ ഈ പദ്ധതികളുടെ ലക്ഷ്യങ്ങളിലേക്ക് സജീവമായി കടക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

