സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിനെ സമ്പൂർണ ലഹരിവിമുക്ത കലാലയമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐ.സി.
ബാലകൃഷ്ണൻ എംഎൽഎ ആണ് പ്രഖ്യാപനം നിർവഹിച്ചത്. ‘മയങ്ങില്ല കേരളം, ഹരമല്ല ലഹരി’ എന്ന ആപ്ത വാക്യത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്.
കോളജ് തണ്ടർ ക്ലബ്ബിന്റെ നേതൃത്വത്തിൽ വയനാട് വിമുക്തി മിഷനും എക്സൈസ് സർക്കിൾ ഓഫിസും സംയുക്തമായി നടത്തിയ വിപുലമായ പ്രവർത്തനങ്ങളാണ് കലാലയത്തെ ഈ നേട്ടത്തിലേക്ക് നയിച്ചത്. യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കാനും കലാലയങ്ങളിൽ ആരോഗ്യകരമായ സൗഹൃദാന്തരീക്ഷം ഉറപ്പുവരുത്താനും ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് ഐ.സി.
ബാലകൃഷ്ണൻ എംഎൽഎ വ്യക്തമാക്കി. കോളജ് മിനി സെമിനാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.ജോർജ് മാത്യു അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡോ. ജിതേന്ദ്രനാഥ്, എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ.സതീഷ് കുമാർ, കോളജ് റസിഡന്റ് മാനേജർ റവ.
ഫാ. ബേബി ജോൺ കളീക്കൽ, ഐക്യുഎസി കോർഡിനേറ്റർ ഡോ.സുനിൽ, മുൻസിപ്പൽ വൈസ് ചെയർ പേർസൺ എം.ജി.ഇന്ദ്രജിത്ത്, വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സംഷാദ്, എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.
അരുൺ കുമാർ, എക്സൈസ് വകുപ്പ് പ്രതിനിധികൾ, വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം, വിമുക്തി ക്ലബ് സ്റ്റാഫ് കോർഡിനേറ്റർ ഫാ.
എൻ.ബി.ജിൻസ്, എക്സൈസ് ഇൻസ്പെക്ടർ പി.എസ്.സുമേഷ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രിവന്റീവ് ഓഫിസർ കെ.പി.പ്രകാശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ വി.പി.നിഷാദ്, എം.എസ്.ദിനീഷ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

