തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വിവാദമായ സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. മുന്‍മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ഭാര്യ ടി.വീണ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണത്തിനാണ് പുതിയ സംഘം രൂപീകൃതമായിരിക്കുന്നത്.
ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കടേഷ് മേല്‍നോട്ടം വഹിക്കുന്ന ഈ സംഘത്തില്‍ എസ്.പി. വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥന്.
കൂടാതെ ഡിവൈഎസ്പിമാരും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം 30 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്.
തെളിവുകള്‍ കൈമാറിയ ഇ.ഡി ഉദ്യോഗസ്ഥരുമായി പ്രത്യേക സംഘം നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക. ഇ.ഡി നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാമെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.
ഇ.ഡി. ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷണത്തില്‍ തെളിയുകയാണെങ്കില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു ഔദ്യോഗികമായി കേസെടുക്കും.
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിലൂടെ കൈക്കൂലി ലഭിച്ചുവെന്ന ആരോപണമാണ് പിണറായി വിജയനെതിരെ ഇ.ഡിയുടെ കത്തിലുള്ളത്. ഇതിനുപുറമെ മുഹമ്മദ് റിയാസിനും വീണയ്ക്കും ഹവാല ഇടപാടില്‍ നേരിട്ട് പങ്കുണ്ടെന്നും കട്ടില് വ്യക്തമാക്കുന്നുണ്ട്.
അതേസമയം, പ്രമുഖര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ തക്ക വ്യക്തമായ തെളിവുകളുണ്ടെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. എങ്കിലും, കൃത്യമായ അന്വേഷണത്തിലൂടെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുന്നതാണ് ഉചിതമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് മുന്‍പ് പ്രാഥമികാന്വേഷണം കര്ത്തവ്യപരമായി നടത്തണമെന്ന സുപ്രീം കോടതി വിധിയും അധികൃതര്‍ ഇതിനായി കണക്കിലെടുത്തിട്ടുണ്ട്. ഈ മാസം 8-ാം തീയതിയാണ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്തുകൊണ്ട് 25 പേജുള്ള വിശദമായ കത്ത് പൊലീസ് മേധാവിക്ക് ഇ.ഡി കൈമാറിയത്.
സിഎംആര്‍എല്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ എസ്.എന്‍.ശശിധരന് കര്‍ത്താ, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍സ് ഓഫിസര്‍ പി.സുരേഷ് കുമാര്‍, മുഹമ്മദ് റിയാസുമായി ബന്ധമുണ്ടെന്ന് ഇ.ഡി ചൂണ്ടിക്കാണിക്കുന്ന ഷൈജല്‍ മുഹമ്മദ്, പി.നിഖില്‍, ഹസന് വാരിസ്, വി.പി.ഫൈജാസ്, എം.നന്ദുലാല്‍ തുടങ്ങിയ പ്രമുഖരും കട്ടില് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെയും വരും ദിവസങ്ങളില്‍ കര്‍ശന അന്വേഷണം ഉണ്ടാകുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

