തിരുവനന്തപുരത്ത് തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ ആറാം ക്ലാസ് വിദ്യാർത്ഥി ശരൺ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. നായയുടെ കടിയേറ്റ് കുട്ടിയുടെ വലതുകൈയിലെ മോതിരവിരലിന്റെ പകുതിയാണ് നഷ്ടപ്പെട്ടത്.
സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ശരൺ വ്യക്തമാക്കുന്നു. “ചേട്ടാ, പട്ടി വരുന്നു… ഓടിക്കോ…” എന്ന് അനിയൻ വരുൺ വിളിച്ചു പറഞ്ഞപ്പോൾ താൻ ഭയന്നുപോയതായി ശരൺ പറയുന്നു.
അനിയൻ ഓടി രക്ഷപ്പെട്ടെങ്കിലും തനിക്ക് ഒരടി പോലും മുന്നോട്ടു വെക്കാനായില്ല. കുരച്ചുകൊണ്ട് അടുത്തേക്ക് പാഞ്ഞെത്തിയ നായ ഇടതു തുടയിൽ കടിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ അമ്മാവൻ അഭിലാഷ് കല്ലെറിഞ്ഞാണ് നായയെ ആദ്യം ഓടിച്ചത്. എന്നാൽ, കുറച്ചുസമയത്തിന് ശേഷം നായ തിരികെയെത്തി വലതുകൈയിലെ മോതിരവിരലിൽ കടിക്കുകയായിരുന്നു.
സഹിക്കവയ്യാത്ത വേദനയെ തുടർന്ന് കൈ കുടയുകയും വിരൽ വലിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും നായ വിട്ടുകളഞ്ഞില്ല. ഇടതു കൈകൊണ്ട് അടിച്ചെങ്കിലും നായ പിടിവിട്ടില്ല.
ഒടുവിൽ വിരലിന്റെ പകുതി കടിച്ചെടുത്താണ് നായ ഓടിപ്പോയത്. അതിനുശേഷം ബോധം നഷ്ടപ്പെട്ട
താൻ പിന്നീട് ആശുപത്രിയിലാണ് ഉണർന്നതെന്ന് ശരൺ പറഞ്ഞു. ഇടതു തുടയിൽ ആഴത്തിലുള്ള മുറിവുമുണ്ട്.
വിരൽ കണ്ടെത്താനായില്ല
തെരുവുനായ കടിച്ചെടുത്ത ശരൺന്റെ മോതിര വിരൽ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവസ്ഥലത്തും പരിസരത്തും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വിരലുമായി ഓടിപ്പോയ നായയെയും കണ്ടെത്താനായിട്ടില്ല. ഓട്ടോ ഡ്രൈവറായ ഐ.രാജുവിന്റെയും എ.അഞ്ജുവിന്റെയും മക്കളിൽ മൂത്തയാളാണ് ശരൺ.
കൊടുവഴന്നൂർ ഗവ.എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

