കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും രൂക്ഷമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ രാത്രികാല യാത്ര നിരോധിച്ച് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തിയാണ് വൈകിട്ട് ഏഴ് മുതൽ രാവിലെ ആറ് വരെയുള്ള സമയങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
അടിയന്തര സാഹചര്യങ്ങൾ ഒഴികെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

