തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ വീട്ടുസെറ്റിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ തെരുവുനായ കടിച്ചെടുത്തു. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ ശരണിനെ (11) തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ കടിച്ചെടുത്ത വിരലുമായി കടന്നുകളഞ്ഞ നായയ്ക്കായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആക്രമണത്തിനിടയിൽ നഷ്ടപ്പെട്ട
വിരലും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. പുളിമാത്ത് പഞ്ചായത്ത് പുല്ലയിൽ വാർഡ് കൊടുവഴന്നൂർ മൊട്ടലുവിള ചരുവിള വീട്ടിൽ രാജു– അഞ്ജു ദമ്പതികളുടെ മകനാണ് പരുക്കേറ്റ ശരൺ.
കൊടുവഴന്നൂർ ഗവ.എച്ച്എസ്എസിലെ വിദ്യാർഥിയാണ് കുട്ടി. സഹോദരനുമൊത്ത് വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കവെയാണ് പെട്ടെന്ന് കുരച്ചുകൊണ്ട് നായ പാഞ്ഞെത്തി ആക്രമണം അഴിച്ചുവിട്ടത്.
ആക്രമണത്തിൽ നിലത്തുവീണ ശരണിന്റെ വലതുകയ്യിലെ മോതിരവിരലിന്റെ പകുതിഭാഗമാണ് നായ കടിച്ചെടുത്തത്. എന്നാൽ ഒപ്പമുണ്ടായിരുന്ന ഇളയ സഹോദരൻ ഓടിമാറിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു.
കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയെത്തിയപ്പോഴേക്കും നായ സ്ഥലത്തുനിന്ന് ഓടിമറഞ്ഞു. ശരണിന്റെ ഇടതുകാലിന്റെ തുടഭാഗത്തും ആഴത്തിൽ പരുക്കേറ്റിട്ടുണ്ട്.
ഈ പ്രദേശത്തെ മറ്റ് വളർത്തുമൃഗങ്ങളെയും സമാനമായ രീതിയിൽ ഈ നായ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

