തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിൽ സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാവച്ചമ്പലം പള്ളിച്ചൽ സ്വദേശി റിയാസ് ഖാൻ (31) ആണ് പിടിയിലായത്.
ഏകദേശം ഒരു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്കൂളിൽ നടന്ന കൗൺസിലിങ് സെഷനിടെ വിദ്യാർഥിനി അധ്യാപകരോട് കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
തുടർന്ന് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
വെള്ളറട സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നിർദേശപ്രകാരം, എസ്ഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാവച്ചമ്പലത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അനിൽ കുമാർ, ഷിനു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

