സംസ്ഥാനത്ത് വേനലിനു മുൻപുതന്നെ അസാധാരണമായ ചൂടും വെയിലും അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ, ഒറ്റപ്പാലം നഗരത്തിലെ ഭാരതപ്പുഴയിലുള്ള മീറ്റ്ന തടയണയിൽ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു. ശുദ്ധജല വിതരണ പദ്ധതികളുടെ പ്രധാന സ്രോതസ്സായ ഇവിടെ നിലവിൽ രണ്ടടിയോളം വെള്ളമാണ് താഴ്ന്നിരിക്കുന്നത്.
വേനൽക്കാലത്ത് മാത്രം ദൃശ്യമാകുന്ന രീതിയിൽ തടയണയിൽ മണൽത്തിട്ടകൾ ഇതിനോടകം തന്നെ പുറത്തുകാണMതുടങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധി മുൻകൂട്ടി കണ്ട് ശുദ്ധജല പദ്ധതികൾ തടസ്സപ്പെടാതിരിക്കാൻ ജല അതോറിറ്റി തടയണയുടെ ഷട്ടറുകൾ ഭാഗികമായി അടച്ചു.
ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും സമഗ്ര ശുദ്ധജല പദ്ധതികളുടെ പ്രധാന സ്രോതസ്സാണ് മീറ്റ്ന. ഇരുപതിനായിരത്തിലേറെ കുടുംബങ്ങളിലേക്കുള്ള കുടിവെള്ള വിതരണം ഇവിടെ നിന്നാണ് നടക്കുന്നത്.
കൂടാതെ, കടുത്ത വേനലിൽ സമീപ പഞ്ചായത്തുകളിലേക്ക് ടാങ്കർ ലോറികൾ വഴി കുടിവെള്ളം എത്തിക്കുന്നതും ഈ സ്രോതസ്സിൽ നിന്നുതന്നെയാണ്. ആകെ 26 ഷട്ടറുകൾ ഉള്ളതാണ് ഈ തടയണ.
വേനൽക്കാലത്തെ ജലസംഭരണം ലക്ഷ്യമിട്ട് സാധാരണയായി ഒക്ടോബർ, നവംബർ മാസങ്ങളിലാണ് തടയണ അടയ്ക്കാറുള്ളത്. എന്നാൽ ഇത്തവണ മഴ കുറയുകയും ചൂട് വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ സെപ്റ്റംബർ പാതി പിന്നിട്ടപ്പോൾ തന്നെ തടയണ ഭാഗികമായി അടയ്ക്കേണ്ടി വന്നു.
മഴക്കാലത്ത് തീരപ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യത ഒഴിവാക്കാനാണ് എല്ലാ വർഷവും മേയ് അവസാനത്തോടെ തടയണ തുറക്കാറുള്ളത്. നിലവിലെ സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ മഴ ലഭ്യതയിൽ കുറവുണ്ടായാൽ സ്ഥിതി ഗുരുതരമായേക്കാം.
സാധാരണയായി വേനലിന്റെ അവസാന ഘട്ടങ്ങളിൽ തടയണയിൽ ജലനിരപ്പ് താഴும்போது മലമ്പുഴ ഡാം തുറന്ന് വെള്ളം എത്തിച്ചാണ് ഇത്തരം പ്രതിസന്ധികൾ പരിഹരിക്കാറുള്ളത്. എന്നാൽ ഇത്തവണ മലമ്പുഴ ഡാമിലും ജലലഭ്യത കുറവാണെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

