പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും കടുപ്പിച്ച് യെമനിലെ ഹൂതി വിമതർ. റിയാദ് നഗരത്തിലെ തന്ത്രപ്രധാനമായ മേഖല ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടായി.
കൂടാതെ യാൻബുവിലെ അരാംകോ പെട്രോളിയം സൗകര്യങ്ങൾക്ക് നേരെയും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. എങ്കിലും ബിഷ, ത്വായിഫ്, ഫർസാൻ, യാംബു എന്നീ പ്രദേശങ്ങളിൽ നടന്ന ആക്രമണശ്രമങ്ങളെ സൗദി പ്രതിരോധ സേന വിജയകരമായി ചെറുത്തുതോൽപ്പിച്ചു.
ഇതിനിടയിൽ, സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള നിലവിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ രംഗത്തെത്തി. ഇറാനുമായുള്ള ഔദ്യോഗിക ചർച്ചകളിൽ പങ്കെടുക്കുന്നതിനായി പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ് വി നാളെ ടെഹ്റാനിൽ എത്തും.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ, ചരക്ക്, വാതക ഗതാഗതം കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നും പ്രധാന സമുദ്രപാതകളിൽ മൈനുകൾ ഇല്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുകയുണ്ടായി. എന്നാൽ അമേരിക്കൻ സേനയുടെ ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ സൈന്യം പ്രതികരിച്ചു.
മേഖലയിലെ സംഘർഷം പരിഹരിക്കുക ലക്ഷ്യമിട്ട് അമേരിക്കയുടെ മുമ്പിൽ വിവിധ വ്യവസ്ഥകളുമായി ഇറാൻ എത്തിയിട്ടുണ്ട്. ഖത്തർ ഭരണകൂടം മുഖേനയാണ് ഇറാൻ തങ്ങളുടെ ഉപാധികൾ അമേരിക്കയ്ക്ക് കൈമാറിയത്.
വിഷയത്തിൽ യുഎസ് പ്രസിഡന്റായി ചുമതലയേൽക്കുന്ന ഡൊണാൾഡ് ട്രംപ്ന്റെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഇറാൻ സുരക്ഷാ മേധാവി മോഷെൻ റെസായി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ ഒമ്പത് രാജ്യങ്ങളിൽ കഴിയുന്ന തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക ഇതിനോടകം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

